LiveTV

Live

Kerala

കാവിലുംപാറ പഞ്ചായത്തില്‍ ഡെങ്കു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കാവിലുംപാറ പഞ്ചായത്തിലെ 1, 2, 14 വാര്‍ഡുകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 24 പേര്‍ക്ക് ഡെങ്കു പനി സ്ഥിരീകരിച്ചിരുന്നു. നിലവില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും...

കാവിലുംപാറ പഞ്ചായത്തില്‍ ഡെങ്കു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ ഡെങ്കു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. പഞ്ചായത്തിലെ ഏക ആശ്രയമായ കുണ്ട്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാന്‍ കാരണം.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കാവിലുംപാറ പഞ്ചായത്തിലെ 1, 2, 14 വാര്‍ഡുകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 24 പേര്‍ക്ക് ഡെങ്കു പനി സ്ഥിരീകരിച്ചിരുന്നു. നിലവില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ പഞ്ചായത്തിലെ ഏക ആശ്രയമായ കുണ്ട്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ ജീവനക്കാരില്ല. മൂന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഒരു പബ്ലിക് ഹെല്‍ത്ത് നഴ്സ് ഉള്‍പ്പെടെ നാല് ആരോഗ്യ പ്രവര്‍ത്തകരുടെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. ഇതുകാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ല. ഡെങ്കു പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് ജനപ്രതിനിധികളടക്കമുള്ളവരുടെ ആവശ്യം.