LiveTV

Live

Kerala

നാളെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുശോചനസംഗമം സംഘടിപ്പിക്കും

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കറുത്ത ബാഡ്ജുകള്‍ ധരിച്ചായിരിക്കും അനുശോചനസംഗമത്തില്‍ പങ്കെടുക്കുക.

നാളെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുശോചനസംഗമം സംഘടിപ്പിക്കും

പതിനാലു ഡി.ഡി.സികളുടേയും നേതൃത്വത്തില്‍ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി 20 ബുധനാഴ്ച വൈകുന്നേരം നാലിന് പുഷ്പാര്‍ച്ചനയും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനുശോചനസംഗവും സംഘടിപ്പിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരനാണ് വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസിന്റെ ഊര്‍ജ്ജസലരായ രണ്ടുപ്രവര്‍ത്തകരെ മൃഗീയമായി കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുന്നതാണ് അനുശോചനസംഗമം. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കറുത്ത ബാഡ്ജുകള്‍ ധരിച്ചായിരിക്കും അനുശോചനസംഗമത്തില്‍ പങ്കെടുക്കുക.