LiveTV

Live

Kerala

കാസര്‍കോട് ഇരട്ടക്കൊല; സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം അറസ്റ്റില്‍

കസ്റ്റഡിയിലുണ്ടായിരുന്ന സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്...

കാസര്‍കോട് ഇരട്ടക്കൊല; സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം അറസ്റ്റില്‍

കാസര്‍കോട് പെരിയ ഇരട്ട കൊലപാതകക്കേസില്‍ സി.പി.എം പ്രാദേശിക നേതാവ് പിടിയില്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൃത്യം നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നു ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് അറിയിച്ചു.

Also read: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍

സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്. ഗുഢാലോചനയില്‍ പങ്കെടുത്തവരും കൃത്യത്തില്‍ പങ്കെടുത്തുവരുമായ ആറുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് ഉള്ളതാണെന്ന് വിവരം.

ആക്രമി സംഘം എത്തിയത് മഹീന്ദ്ര സൈലോ വാഹനത്തിലാണെന്ന് പൊലീസ് അറിയിച്ചു. KL-14 J 5683 എന്ന നമ്പറിലുള്ള വാഹനം കാസര്‍കോട് രജിസ്‌ട്രേഷനിലുള്ളതാണ്. കൃത്യം നിര്‍വഹിച്ചത് മൂന്നംഗസംഘമാണ്.

കുറ്റകൃത്യത്തില്‍ കൂടുതല്‍ ആളുകളില്ലെന്നാണ് കസ്റ്റഡിയുള്ളവരുടെ മൊഴി എന്നാല്‍ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് പൊലീസിന് ഈ മൊഴി വിശ്വസനീയമല്ല. പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കാസര്‍കോട് എസ്.പി ശ്രീനിവാസന്‍ അറിയിച്ചു.