LiveTV

Live

Kerala

മത്സരിക്കാനില്ലെന്ന് ഇന്നസെന്റ്, പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ തള്ളാനാവില്ല

എം.പിയാകുക എന്നത് മോശം കാര്യമല്ല. പക്ഷേ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ മത്സരത്തിനില്ലെന്നാണ് തന്റെ നിലപാട്.

മത്സരിക്കാനില്ലെന്ന് ഇന്നസെന്റ്, പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ തള്ളാനാവില്ല

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് തള്ളിക്കളയാനാവില്ലെന്ന് ചാലക്കുടി എം.പി ഇന്നസെന്റ്. മത്സരിക്കാനില്ലെന്നാണ് തന്റെ വ്യക്തിപരമായ നിലപാട്. പക്ഷേ, പാര്‍ട്ടി പറഞ്ഞാല്‍ ഏത് മണ്ഡലത്തില്‍ നിന്ന് വേണമെങ്കിലും മത്സരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. അതേ സമയം മത്സരത്തിനില്ലെന്ന ആഗ്രഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എം.പിയാകുക എന്നത് മോശം കാര്യമല്ല. പക്ഷേ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ മത്സരത്തിനില്ലെന്നാണ് തന്റെ നിലപാട്. പുതിയ ആളുകള്‍ക്കായി വഴി മാറി കൊടുക്കാനും ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ തനിക്ക് തള്ളിക്കളയാനാകില്ല.

ചാലക്കുടിയിലേക്ക് ഇന്നസെന്റ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി രാജീവിനെ മത്സരരംഗത്തിറക്കാനുള്ള ആലോചനകളാണ് സി.പി.എമ്മില്‍ നടക്കുന്നത്.