LiveTV

Live

Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ പ്രത്യേക പ്രകടന പത്രിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ്

പ്രിയങ്ക ഗാന്ധി കേരളത്തില്‍ പ്രചാരണത്തിന് എത്തണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ വെക്കാനും സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരളത്തില്‍ പ്രത്യേക പ്രകടന പത്രിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രത്യേക പ്രകടന പത്രിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഷ്ട്രീയ കൊലപാതകങ്ങള്‍, ശബരിമല എന്നീ വിഷയങ്ങള്‍ ഉന്നയിക്കും. കേരളത്തിലെ സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് അഞ്ചിന് മുമ്പ് നടത്തുമെന്നും കേരളത്തിലെ പ്രചരണസമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പാഴായിപ്പോയ ആയിരം ദിനങ്ങള്‍, ആയിരം ദുര്‍ദിനങ്ങള്‍ എന്നതാകും മുദ്രാവാക്യം. കോണ്‍ഗ്രസ് എം.പിമാര്‍ ഓരോ മണ്ഡലത്തിലെയും റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. പ്രിയങ്ക ഗാന്ധി കേരളത്തില്‍ പ്രചാരണത്തിന് എത്തണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ വെക്കാനും സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചു.