LiveTV

Live

Kerala

കാസര്‍കോട് കൊലപാതകം; കൊലപാതകികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി 

രാഷ്ട്രീയത്തിന്റെ ആദ്യാർത്ഥം അറിയുന്നവർ ഈ സമയത്ത് കൊലപാതകം നടത്തില്ല .

 കാസര്‍കോട് കൊലപാതകം; കൊലപാതകികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി 

രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവര്‍ എല്‍.ഡി.എഫ് ജാഥകള്‍ക്കിടെ കൊലപാതകം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്നും പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ചോദ്യങ്ങളുണ്ടായപ്പോള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു. പ്രതികള്‍ ആരായാലും ഉടന്‍ പിടികൂടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സി.പി.എം ആരെയും കൊല്ലാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയല്ലെന്നും പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ചോദ്യങ്ങളുണ്ടായപ്പോള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ കൊലപാതകങ്ങള്‍ പാര്‍ട്ടി അറിവോടെയല്ലെന്ന് ആവര്‍ത്തിച്ച കോടിയേരി കേസില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വെച്ച്‌പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.

രാഷ്ട്രീയ സംഘര്‍ഷങ്ങളവസനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണം. ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി അക്രമണങ്ങളാണുണ്ടായത്. സിപിഎമ്മുകാരുടെ വീടുകള്‍ക്കുനേരേ നടന്ന ആക്രമണങ്ങള്‍ കെ സുധാകരന്റെ ആഹ്വാനപ്രകാരമായിരുന്നുവെന്നും കോടിയേരി ആരോപിച്ചു.