LiveTV

Live

Kerala

വലിപ്പത്തില്‍ മൂന്നാമത്, ജനസംഖ്യയില്‍ ഒന്നാമത്; മലപ്പുറം ജില്ല വിഭജിക്കണമെന്ന് ഒരുവിഭാഗം

സര്‍ക്കാര്‍ ഓഫീസുകളുടെയും ജീവനക്കാരുടെയും എണ്ണത്തിലുള്ള കുറവ് വിവിധ തരം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ജനങ്ങള്‍ക്ക് തടസ്സമായി മാറുന്നുണ്ട്.

വലിപ്പത്തില്‍ മൂന്നാമത്, ജനസംഖ്യയില്‍ ഒന്നാമത്; മലപ്പുറം ജില്ല വിഭജിക്കണമെന്ന് ഒരുവിഭാഗം

വലിപ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ല ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ജില്ലയുടെ വലിപ്പം ഭരണ നിര്‍വ്വഹണത്തിന് തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. ജില്ല വിഭജിക്കണമെന്ന ആവശ്യമാണ് ഇതിന് പരിഹാരമായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വെക്കുന്നത്.

2011ലെ സെന്‍സസ് പ്രകാരം 42 ലക്ഷം ജനങ്ങള്‍ മലപ്പുറത്ത് അധിവസിക്കുന്നുണ്ട്. മറ്റു പല ജില്ലകളുടെയും ജനസംഖ്യയുടെ ഇരട്ടിയോളം വരുമിത്. വലിപ്പക്കൂടുതല്‍ ജില്ലയുടെ വികസനത്തെയും ഭരണനിര്‍വ്വഹണത്തെയും ബാധിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

സര്‍ക്കാര്‍ ഓഫീസുകളുടെയും ജീവനക്കാരുടെയും എണ്ണത്തിലുള്ള കുറവ് വിവിധ തരം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ജനങ്ങള്‍ക്ക് തടസ്സമായി മാറുന്നുണ്ട്. ജനസംഖ്യാനുപാതികമായി ആരോഗ്യ - വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇതിനുള്ള പരിഹാരം ജില്ലാ വിഭജനമാണെന്ന വാദം ഉയരുന്നുണ്ട്. പുതിയ ജില്ലക്കായുള്ള സാധ്യതാപഠനം നടത്തണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രമേയവും പാസ്സാക്കി.

തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് എസ്.ഡി.പി.ഐയുടെ ആവശ്യം. ഇതിനായി തുടര്‍ച്ചയായ പ്രചാരണങ്ങളിലാണ് പാര്‍ട്ടി. ജില്ലാ വിഭജനത്തിന് സി.പി.എം എതിരാണ്. കോണ്‍ഗ്രസാകട്ടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.