LiveTV

Live

Kerala

സജി മഞ്ഞകടമ്പിലിനെ മത്സരിപ്പിക്കണം: സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന് യൂത്ത് ഫ്രണ്ടിന്റെ കത്ത്

‘’രണ്ട് സീറ്റ് യു.ഡി.എഫില്‍ നിന്നും ചോദിച്ച് വാങ്ങണം. ഒരു സീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് യൂത്ത് ഫ്രണ്ടിന് വേണം’’

സജി മഞ്ഞകടമ്പിലിനെ മത്സരിപ്പിക്കണം: സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന് യൂത്ത് ഫ്രണ്ടിന്റെ കത്ത്

കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ അവകാശവാദമുന്നയിച്ച് യൂത്ത് ഫ്രണ്ട്. ആവശ്യം ഉന്നയിച്ച് 14 ജില്ലാ പ്രസിഡന്റുമാരും ഒപ്പിട്ട നിവേദനം കെ. എം മാണി അടക്കമുള്ള നേതാക്കള്‍ക്ക് നല്‍കി. കഴിഞ്ഞ രണ്ട് തവണയും യൂത്ത് ഫ്രണ്ടിന് ലഭിച്ച സീറ്റ് ഇത്തവണയും ലഭിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.

കഴിഞ്ഞ രണ്ട് തവണയും യൂത്ത് ഫ്രണ്ട് അധ്യക്ഷനായിരിക്കുമ്പോഴാണ് ജോസ് കെ. മാണി ലോക്സഭ സീറ്റിലേക്ക് മത്സരിച്ചത്. അതുകൊണ്ടു തന്നെ പാര്‍ട്ടിക്ക് ലഭിക്കുന്ന ലോക്സഭ സീറ്റ് ഇത്തവണയും യൂത്ത് ഫ്രണ്ടിന് ലഭിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 14 ജില്ലാ പ്രസിഡന്റുമാരും ഒപ്പിട്ട നിവേദനം കെ.എം മാണി, പി.ജെ ജോസഫ് അടക്കമുള്ള എല്ലാ നേതാക്കള്‍ക്കും യൂത്ത് ഫ്രണ്ട് നല്‍കിയിട്ടുണ്ട്. സീറ്റ് ലഭിച്ചാല്‍ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിലിനെ മത്സരിപ്പിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

Also read: ജോസ് കെ.മാണി പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരണമെന്ന് യൂത്ത് ഫ്രണ്ട്

Also read: പൂഞ്ഞാറില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍

രണ്ട് സീറ്റ് യു.ഡി.എഫില്‍ നിന്നും ചോദിച്ച് വാങ്ങണമെന്നും യൂത്ത് ഫ്രണ്ട് പറയുന്നുണ്ട്. ഒരു സീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് യൂത്ത് ഫ്രണ്ടിന് വേണം. എന്നാല്‍ കെ.എം മാണിയോ പി.ജെ ജോസഫോ ഈ സീറ്റില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ മാറി നില്‍ക്കാന്‍ യൂത്ത് ഫ്രണ്ട് തയ്യാറാണെന്നും പറയുന്നു.