LiveTV

Live

Kerala

രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി

ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു

രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി. എറണാകുളം അങ്കമാലി അഡലക്സ് സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ഇന്ന് രാവിലെ എറളാകുളം അങ്കമാലിയിലെ അഡ്‍ലക്സ് കൺവെന്‍ഷന്‍ സെന്ററിലാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ മകന്‍ ഡേ. രോഹിത്തിന്റെ വിവാഹ ചടങ്ങുകള്‍ നടന്നത്. എറണാകുളും വൈറ്റില സ്വദേശി ഭാസി കെ നായരുടെ മകളും ഡേക്ടറുമായ ശ്രീജയാണ് വധു.

വിവാഹ ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം മാണി, കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മന്ത്രിമാര്‍ എം.എല്‍.എമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. കര്‍ണ്ണാടകയില്‍ നിന്നുള്ള കേണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അവേശത്തോടെയാണ് പ്രവര്‍ത്തകള്‍ വേദിയിലേക്ക് ആനയിച്ചത്.