LiveTV

Live

Kerala

ആര്‍ച്ചക്കും അര്‍ച്ചനക്കും സ്വന്തമായി ഭൂമി; കൈത്താങ്ങായി മീഡിയവണ്‍ സ്നേഹസ്പര്‍ശം പ്രേക്ഷകര്‍  

കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലെ ആര്‍ച്ചയുടെയും അര്‍ച്ചനയുടെയും ദയനീയ ജീവിതം മീഡിയവണിന്‍റെ സ്നേഹസ്പര്‍ശമാണ് പുറംലോകത്തെ അറിയിച്ചത്.

ആര്‍ച്ചക്കും അര്‍ച്ചനക്കും സ്വന്തമായി ഭൂമി; കൈത്താങ്ങായി മീഡിയവണ്‍ സ്നേഹസ്പര്‍ശം പ്രേക്ഷകര്‍  

തിരുവനന്തപുരം കിളിമാനൂരിലെ നിര്‍ധന സ്കൂള്‍ വിദ്യാര്‍ത്ഥികളായ ആര്‍ച്ചക്കും അര്‍ച്ചനക്കും ഇനി സ്വന്തമായി ഭൂമി. ഇവരുടെ ജീവിതം മീഡിയവണിന്റെ സ്നേഹസ്പര്‍ശത്തിലൂടെ അറിഞ്ഞ സുമനസ്സുകളാണ് സഹായവുമായി എത്തിയത്.

കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലെ ആര്‍ച്ചയുടെയും അര്‍ച്ചനയുടെയും ദയനീയ ജീവിതം മീഡിയവണിന്‍റെ സ്നേഹസ്പര്‍ശമാണ് പുറംലോകത്തെ അറിയിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട കിളിമാനൂര്‍ സ്വദേശിയും മലപ്പുറം തിരൂരില്‍ ജി.എം ദന്തല്‍ ഹോസ്പിറ്റലിന്‍റെ ഉടമയുമായ ഡോ. മുരളി സഹായ വാഗ്ദാനവുമായി എത്തി. 5 സെന്‍റ് ഭൂമി അദ്ദേഹം കുട്ടികള്‍ക്ക് നല്‍കി.

കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ബി സത്യന്‍ എം.എല്‍.എ ആധാരം കുടുംബത്തിന് കൈമാറി. ഭൂമിയില്‍ വീടുവെച്ച് നല്‍കാമെന്ന് കിളിമാനൂര്‍ റോട്ടറി ക്ലബ്ബും അറിയിച്ചിട്ടുണ്ട്. സ്നേഹസ്പര്‍ശം പ്രോഗ്രാം വഴി ലഭിച്ച 117100 രൂപ തിരുവനന്തപുരം പ്യൂപ്പിള്‍ ഫൌണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ഹിഷാമുദ്ദീന്‍, മീഡിയവണ്‍ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് കൈമാറി.