LiveTV

Live

Kerala

പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെങ്കില്‍ നടപടി: കാസർകോട് കൊലപാതകത്തെ തളളിപ്പറഞ്ഞ് കോടിയേരി

രാഷ്ട്രീയ ബോധമില്ലാത്തവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

 പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെങ്കില്‍ നടപടി: കാസർകോട് കൊലപാതകത്തെ തളളിപ്പറഞ്ഞ് കോടിയേരി

കാസർകോട് കൊലപാതകത്തെ പൂർണമായി തളളിപ്പറഞ്ഞ് സി.പി.എം നേതൃത്വം. രാഷ്ട്രീയ ബോധമില്ലാത്തവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ പാർട്ടിക്കാരുണ്ടെങ്കിൽ അവരെ വെച്ചുപൊറുപ്പിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന കാസർകോട്ടെ രാഷ്ട്രീയ കൊലപാതകം സി.പി.എം നേതൃത്വത്തെ പൂര്‍ണമായും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. രൂക്ഷമായ ഭാഷയിലാണ് കൊലപാതകത്തെ കോടിയേരി തളളിപ്പറഞ്ഞത്.

പ്രാദേശിക സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെങ്കിൽ അവരേയും പ്രതിചേർക്കണം. സംഭവത്തിൽ സി.പി.എം ആഭ്യന്തര അന്വേഷണം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.