LiveTV

Live

Kerala

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കാസര്‍കോട് ഇരട്ടകൊലപാതകം

രാഷ്ട്രീയ ബോധമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം കൃത്യത്തില്‍ ഏര്‍പ്പെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കാസര്‍കോട് ഇരട്ടകൊലപാതകം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന കാസർക്കോട്ടെ രാഷ്ട്രീയ കൊലപാതകം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. കൊലപാതകത്തെ പൂര്‍ണമായി തള്ളിപ്പറഞ്ഞ് സംസ്ഥാന സെക്രട്ടറി കോടിയേരി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തി. കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ സജീവമായി കോണ്‍ഗ്രസ് ഉന്നയിക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും കാസര്‍കോട് ഇരട്ടക്കൊലപാതകത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്. കൊലപാതകം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നായിരുന്നു എ.കെ ആന്റണിയുടെ പ്രതികരണം.

കൊലപാതകത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയ ബോധമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം കൃത്യത്തില്‍ ഏര്‍പ്പെടില്ലെന്ന് പറഞ്ഞു.

എല്‍.ഡി.എഫ് നടത്തുന്ന കേരള സംരക്ഷണയാത്രയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹായാത്രയുടെയും ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ്.