LiveTV

Live

Kerala

കാസര്‍കോട് കൊലപാതകം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ 

സി.പി.എം അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരകളാണ് കൊല്ലപ്പെട്ട രണ്ട് പേരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട് കൊലപാതകം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ 

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് നേതൃത്വം. സി.പി.എം അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരകളാണ് കൊല്ലപ്പെട്ട രണ്ട് പേരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കൊലപാതകത്തിലൂടെയാണ് സി.പി.എം എതിരാളികളെ നേരിടുന്നതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും കാസര്‍കോട് ഇരട്ടക്കൊലപാതകത്തെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാടുമെന്നുമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നായിരുന്നു എ.കെ ആന്റണിയുടെ പ്രതികരണം.

കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടി സി.പി.എമ്മിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.