LiveTV

Live

Kerala

എന്‍.എസ്.എസിനെ ചെറുതാക്കാന്‍ ശ്രമിക്കേണ്ട; കോടിയേരിക്കെതിരെ സുകുമാരന്‍ നായര്‍

സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്നത് എന്‍.എസ്.എസ് സംസ്കാരമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

എന്‍.എസ്.എസിനെ ചെറുതാക്കാന്‍ ശ്രമിക്കേണ്ട; കോടിയേരിക്കെതിരെ സുകുമാരന്‍ നായര്‍

എന്‍.എസ്.എസിലെ ബഹുഭൂരിപക്ഷം ഇടതുപക്ഷത്തിന് ഒപ്പമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി ജി.സുകുമാരന്‍ നായര്‍. കോടിയേരിയുടെ അഭിപ്രായ പ്രകടനം നിരര്‍ഥകമാണ്. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ട. സമയം പോലെ പറ്റിക്കൂടുന്നത് എന്‍.എസ്.എസിന്റെ സംസ്കാരമല്ലെന്നും സര്‍ക്കാരിനോടുള്ള എതിര്‍പ്പ് വിശ്വാസ സംരക്ഷണത്തിന്റെ പേരിലാണെന്നും ജി. സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ ഇടത് പക്ഷത്തിന്റെ ശത്രുക്കളല്ലെന്നും എന്‍.എസ്.എസിലുള്ള ഭൂരിഭാഗം പേരും ഇടതുപക്ഷത്തിനൊപ്പമാണെന്നും കോടിയേരി പറഞ്ഞിരുന്നു. കൂടാതെ നേതൃത്വത്തിലുള്ള ചിലര്‍ക്ക് എതിര്‍പ്പ് ഉണ്ടാകുമെന്നും അത് പൊതുഅഭിപ്രായമായി കാണേണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു. എന്നാല്‍ കോടിയേരിയുടെ ഈ നിലപാടിനെ യുക്തിഭദ്രമല്ലാത്ത പ്രതികരണമായാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കാണുന്നത്. എന്‍.എസ്.എസിലെ ഭൂരിഭാഗം ആളുകളും ഇടതുപക്ഷത്തിന് ഒപ്പമാണെന്ന് പറയുന്നത് നിരര്‍ത്ഥകമാണ്. മുന്‍പ് പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അവരുടെ അവസ്ഥ എന്താണെന്ന് കോടിയേരി ഓര്‍ക്കുന്നത് നല്ലതാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സര്‍ക്കാരിനോട് എന്‍.എസ്.എസിന് വിശ്വാസപരമായ കാര്യങ്ങളില്‍ എതിര്‍പ്പുണ്ട്. ഇത് സ്വാര്‍ത്ഥപരമല്ല. ഇക്കാര്യത്തില്‍ ശത്രുപക്ഷത്താണ് കാണുന്നതെങ്കില്‍ വിശ്വാസികള്‍ അതിനെ നേരിടുമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പ്രതികരിച്ചു. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ടെന്നും സമയം കിട്ടുമ്പോള്‍ പറ്റിക്കൂടുന്ന സംസ്കാരം എന്‍.എസ്.എസിന് ഇല്ലെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍.എസ്.എസിനെ ചെറുതാക്കാന്‍ ശ്രമിക്കേണ്ട; കോടിയേരിക്കെതിരെ സുകുമാരന്‍ നായര്‍