LiveTV

Live

Kerala

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടക്കും

12 മുതൽ 21 വരെയാണ് ശബരിമല ഉത്സവം

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടക്കും

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടക്കും. ഇന്ന് വൈകിട്ട് 6ന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കയറ്റിവിടില്ല. രാത്രി 10ന് ഹരിവരാസനം പാടി നടയടക്കും.

മാർച്ച് മാസത്തിൽ ശബരിമല ഉത്സവത്തിനായാണ് ക്ഷേത്രനട തുറക്കുക. മാർച്ച് 11ന് വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും. 12 മുതൽ 21 വരെയാണ് ശബരിമല ഉത്സവം.