LiveTV

Live

Kerala

ഷെഫീഖ് ഖാസിമിക്കായുള്ള തെരച്ചില്‍ ഇതര സംസ്ഥാനങ്ങളിലേക്ക്

പൊലീസ് കസ്റ്റഡിയിലെടുത്ത ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.

ഷെഫീഖ് ഖാസിമിക്കായുള്ള തെരച്ചില്‍  ഇതര സംസ്ഥാനങ്ങളിലേക്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മതപ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമിക്കായി പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിലെത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.

ഒളിവില്‍ പോയ ഷെഫീഖ് അല്‍ ഖാസിമിയുമായി രണ്ട് ദിവസമായി തനിക്ക് ബന്ധപ്പെടാനായിട്ടില്ലെന്ന് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം പൊലീസിനെ അറിയിച്ചിരുന്നു. ബന്ധുക്കള്‍ നല്‍കിയ വിവരങ്ങള്‍ കൂടിച്ചേര്‍ത്ത് വായിച്ചപ്പോള്‍ ഷെഫീഖ് അല്‍ ഖാസിമി ബംഗളുരുവിലേക്ക് കടന്നതായാണ് സംശയം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലുള്ള സഹോദരന്‍ അല്‍ അമീനുമായി പ്രത്യക അന്വേഷണ സംഘത്തിന്‍റെ സ്ക്വാഡ് വണ്‍ ബംഗളുരുവില്‍ എത്തിയിരിക്കുന്നത്. ‌‌

ഖാസിമിയെ പിടികൂടാനാവുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. രണ്ടാമത്തെ അന്വേഷണ സംഘം ഖാസിമിയെ രക്ഷപ്പെടാന്‍ സഹായിച്ച ബന്ധു നൌഷാദിനായി എറണാകുളത്ത് തിരച്ചില്‍ നടത്തുകയാണ്. ഖാസിമിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഖാസിമിയുടെ മറ്റ് രണ്ട് സഹോദരങ്ങളായ അന്‍സാരി, ഷാജി എന്നിവര്‍ നെടുമങ്ങാട് പൊലീസിന്‍റെ കസ്റ്റഡിയില്‍ ഇപ്പോഴും തുടരുകയാണ്.

Also read: ഷെഫീഖ് ഖാസിമിയെ കീഴടക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി പൊലീസ്