LiveTV

Live

Kerala

ഒരു സ്ഥാനാര്‍ത്ഥിക്കെങ്കിലും ഉറച്ച മണ്ഡലമെന്ന മഹിളാ കോണ്‍ഗ്രസ് ആവശ്യം തള്ളി മുല്ലപ്പള്ളി

വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെ. ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന സൂചനയും മുല്ലപ്പള്ളി നല്‍കി‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുല്ലപ്പള്ളി

 ഒരു സ്ഥാനാര്‍ത്ഥിക്കെങ്കിലും ഉറച്ച മണ്ഡലമെന്ന മഹിളാ കോണ്‍ഗ്രസ് ആവശ്യം തള്ളി മുല്ലപ്പള്ളി

ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെങ്കിലും ഉറച്ച മണ്ഡലം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തളളി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ് നല്‍കും. ഒന്നിലധികം മണ്ഡലങ്ങളില്‍ ഈ സാഹചര്യമുണ്ടായാലും പരിഗണിക്കും. എന്നാല്‍ കഴിവ് തെളിയിച്ചവരാകണം വരേണ്ടതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മീഡിയവണിനോട് പറഞ്ഞു.

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന സൂചനയും മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കി‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങളില്‍ ലീഗ് നേതാക്കള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ട് മുല്ലപ്പള്ളി തള്ളി‍. രമയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല. വടകരയില്‍ പൊതുസ്ഥാനാര്‍ത്ഥിയെന്ന ആലോചന യു.ഡി.എഫില്‍ ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മീഡിയവണ്‍ വ്യൂ പോയിന്‍റില്‍ പറഞ്ഞു.