LiveTV

Live

Kerala

ഒന്നര പതിറ്റാണ്ടിനിടെ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല നടത്തിയത് വന്‍ കുതിച്ചു ചാട്ടം

ബിരുദ, ബിരുദാനന്തര, ഗവേഷണ പഠന രംഗത്തും മലപ്പുറത്തു നിന്നുള്ളവരുടെ വര്‍ധിച്ച പങ്കാളിത്തം ദൃശ്യമാണ്

ഒന്നര പതിറ്റാണ്ടിനിടെ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല നടത്തിയത് വന്‍ കുതിച്ചു ചാട്ടം

ഒന്നര പതിറ്റാണ്ടിനിടെ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല നടത്തിയത് വന്‍ കുതിച്ചു ചാട്ടം. 2001ല്‍ ജില്ലയിലെ എസ്.എസ്.എല്‍.സി വിജയ ശതമാനം 33 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 97 ശതമാനത്തിന് മുകളിലാണ്. സര്‍ക്കാരും രാഷ്ട്രീയ സാമുദായിക സംഘടനകളും ഒരുമിച്ച് നിന്നപ്പോള്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെന്ന കടമ്പ ജില്ല മറികടന്നു. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നില്‍ നിന്ന മലപ്പുറം ജില്ല ഒന്നര പതിറ്റാണ്ട് കൊണ്ട് കേരളത്തിനൊപ്പം ഓടിയെത്തുകയായിരുന്നു. പ്ലസ് ടുവിലെ വിജയ ശതമാനം 33ല്‍ നിന്നും 82ലേക്ക് കുതിച്ചു.

ബിരുദ, ബിരുദാനന്തര, ഗവേഷണ പഠന രംഗത്തും മലപ്പുറത്തു നിന്നുള്ളവരുടെ വര്‍ധിച്ച പങ്കാളിത്തം ദൃശ്യമാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ വിജയഭേരി പദ്ധതി മുതല്‍ മത - സാമുദായിക സംഘടനകളുടെ മുന്‍ കൈകള്‍ വരെ ഈ നേട്ടത്തിന് പിന്നിലുണ്ട്. പഠനത്തോട് താല്‍പര്യക്കുറവ് കാണിച്ചിരുന്ന ഒരു കാലത്ത് നിന്നും പഠിക്കാന്‍ സീറ്റില്ലാത്തതിനെ കുറിച്ച് ആവലാതി പറയുന്ന സ്ഥിതിയിലേക്ക് ജില്ല മാറി. മലപ്പുറത്തിന്‍റെ അമ്പതാണ്ടുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സ്വര്‍ണ ലിപികളില്‍ കുറിച്ചിടേണ്ട ഒന്ന് തന്നെയാണ്.