LiveTV

Live

Kerala

ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; വിമര്‍ശനം രൂക്ഷമായതോടെ കണ്ണന്താനം ഫോട്ടോ പിന്‍വലിച്ചു

വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെയാണ് സെല്‍ഫി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; വിമര്‍ശനം രൂക്ഷമായതോടെ കണ്ണന്താനം ഫോട്ടോ പിന്‍വലിച്ചു

ജവാന്റെ മൃതദേഹത്തിനരികെ നിന്നുള്ള സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായതോടെ ഫേസ് ബുക്കില്‍ നിന്ന് മന്ത്രി ഫോട്ടോ പിന്‍വലിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോയാണ് അല്‍ഫോന്‍സ് കണ്ണന്താനം ഫേസ് ബുക്കിലിട്ടത്. ജവാന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ മുതല്‍ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതുവരെ കണ്ണന്താനം ഒപ്പമുണ്ടായിരുന്നു. തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോഴാണ് മന്ത്രി സെല്‍ഫിയടുത്തത്.

ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; വിമര്‍ശനം രൂക്ഷമായതോടെ കണ്ണന്താനം ഫോട്ടോ പിന്‍വലിച്ചു

വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെയാണ് സെല്‍ഫി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. നവമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ അല്‍ഫോന്‍സ് കണ്ണന്താനം പോസ്റ്റ് പിന്‍വലിച്ചു.