LiveTV

Live

Kerala

പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

അക്രമത്തിന്റെ ഉത്തരവാദിത്വം പ്രത്യേക വിഭാഗത്തില്‍ ആരോപിക്കുന്നത് ശരിയല്ല. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് വിലയിരുത്തേണ്ട സമയമിതല്ലെന്നും യെച്ചൂരി

പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആക്രമണം തെരഞ്ഞെടുപ്പ് വിഷയമാക്കിയാല്‍ ജനങ്ങള്‍ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനരക്ഷാ യാത്രയുടെ കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഉദ‌്ഘാടനം ചെയ്യാൻ‌ എത്തിയപ്പോൾ മഞ്ചേശ്വരത്ത‌് മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു യെച്ചൂരി.

Also read: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും പിടികൂടി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ കരുതിയിരിക്കണം. ഇത‌് രാജ്യത്തിനെതിരെയുള്ള ആക്രമണമാണ‌്. ഒരു വിഭാഗത്തിനോ മതത്തിനോ എതിരല്ല. ജനങ്ങൾ അങ്ങനെ പ്രചരിപ്പിക്കരുത‌്. ഭീകരവാദികളുടെ കെണിയിൽ നമ്മൾ വീഴരുത‌്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച‌് രാജ്യത്ത‌് അശാന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ നമ്മൾ ഒറ്റക്കെട്ടായി നേരിടണം. അക്രമത്തിന്റെ ഉത്തരവാദിത്വം പ്രത്യേക വിഭാഗത്തില്‍ ആരോപിക്കുന്നത് ശരിയല്ല. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് വിലയിരുത്തേണ്ട സമയമിതല്ലെന്നും യെച്ചൂരി കാസര്‍കോട് പറഞ്ഞു.

എല്‍.ഡി.എഫ് നടത്തുന്ന കേരള യാത്രയുടെ വടക്കന്‍ മേഖല ജാഥ കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്ര സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് ഉദ്ഘാടനം ചെയ്തത്.