LiveTV

Live

Kerala

പുല്‍വാമ ഭീകരാക്രമണം: വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി

രാഷ്ട്രീയ നേതാക്കളും പ്രമുഖരും മൃതദേഹത്തില്‍ ആദരം അര്‍പ്പിച്ചു.

പുല്‍വാമ ഭീകരാക്രമണം: വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്തകുമാറിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി. രാഷ്ട്രീയ നേതാക്കളും പ്രമുഖരും മൃതദേഹത്തില്‍ ആദരം അര്‍പ്പിച്ചു. വസന്ത കുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്‍റ് എല്‍ പി സ്കൂളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു.

മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചക്ക് രണ്ടരയോടെ മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

മന്ത്രി എ.കെ ശശീന്ദ്രനും സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും മൃതദേഹത്തെ അനുഗമിച്ചു. വൈകീട്ട് അഞ്ചരയോടെ മൃതദേഹം മൃതദേഹം ജന്മനാടായ വയനാട് ലക്കിടിയിലെത്തിച്ചു. കരിപ്പൂര്‍ മുതല്‍ ലക്കിടി വരെയുള്ള യാത്രക്കിടെ പലഭാഗങ്ങളിലും നാട്ടുകാര്‍ ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു.

Also read: പുല്‍വാമ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്കായി കശ്മീരില്‍ വ്യാപക റെയ്ഡ്; പതിമൂന്ന് പേര്‍ കസ്റ്റഡിയില്‍

വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാണ് വി.വി വസന്തകുമാർ. സി.ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമാണ്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയതാണ് കുടുംബം.

കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് ഇ.പി

വസന്ത കുമാറിന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഉടന്‍ മന്ത്രിസഭ ചേര്‍ന്ന് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.