മൂന്നാം സീറ്റ് തരില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് മുനവ്വറലി തങ്ങള്‍
മൂന്നാം സീറ്റില്‍ നിന്ന് ലീഗ് പിന്നോട്ട് പോയന്ന വാര്‍ത്തകള്‍ വെറും കിംവദന്തികള്‍ മാത്രമാണെന്ന നിലപാടിലാണ് നേതൃത്വം.

മൂന്നാമതൊരു സീറ്റ് തരില്ലന്ന് കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മുസ്ലീംലീഗ്. അധിക സീറ്റ് വേണമെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മീഡിയാവണ്ണിനോട് വ്യക്തമാക്കി.
മൂന്നാം സീറ്റില്‍ നിന്ന് ലീഗ് പിന്നോട്ട് പോയന്ന വാര്‍ത്തകള്‍ വെറും കിംവദന്തികള്‍ മാത്രമാണെന്ന നിലപാടിലാണ് നേതൃത്വം. അധിക സീറ്റെന്ന ആവശ്യം മുസ്ലീംലീഗ് ഔദ്യോഗികമായി ചോദിച്ചെന്നും, ഇല്ലെന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മൂന്നാം സീറ്റ് ലീഗ് ചോദിച്ചെന്ന് വ്യക്തമാക്കി മുനവ്വറലി ശിഹാബ് തങ്ങള്‍ മീഡിയാവണ്ണിനോട് മനസ് തുറന്നത്.
മൂന്ന് സീറ്റെന്ന നിലപാടില്‍ ഉറച്ച് നില്ക്കാന് പ്രധാന കാരണം അണികളുടെ വികാരമാണെന്ന സൂചനകളാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയത്.