LiveTV

Live

Kerala

ജോസ് കെ മാണിയുടെ കേരള യാത്ര; രണ്ടാം സീറ്റെന്ന അവകാശ വാദം ഉന്നയിക്കാത്ത കേരള കോണ്‍ഗ്രസിന്‍റ നിലപാട് ചര്‍ച്ചയാകുന്നു

ജോസ് കെ മാണിയുടെ കേരള യാത്ര; രണ്ടാം സീറ്റെന്ന അവകാശ വാദം ഉന്നയിക്കാത്ത കേരള കോണ്‍ഗ്രസിന്‍റ നിലപാട് ചര്‍ച്ചയാകുന്നു

ജോസ് കെ മാണി നയിച്ച കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ രണ്ടാം സീറ്റെന്ന അവകാശ വാദം ഉന്നയിക്കാത്ത കേരള കോണ്‍ഗ്രസിന്‍റ നിലപാട് ചര്‍ച്ചയാകുന്നു. രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോയി എന്ന സംശയമാണ് ഉയരുന്നത്. യാത്രയുടെ സമാപനത്തിന് ശേഷവും ജോസഫ് വിഭാഗത്തിന്‍റെ അതൃപ്തി തുടരുകയാണ്.

കേരള കോണ്‍ഗ്രസ് നടത്തിയ മൂന്നാമത് കേരള യാത്രയാണ് ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചത് നിര്‍ത്തിയത് കേരള കോണ്‍ഗ്രസിന്‍റെ മുന്നണിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിച്ചത്.

എന്നാല്‍ സമ്മേളനത്തില്‍ സംസാരിച്ച കെ എം മാണി ഉള്‍പ്പെടെ നേതാക്കളാരും പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ആവശ്യമായ രണ്ടാം സീറ്റെന്ന വാദം പരാമര്‍ശിച്ചതുപോലുമില്ല. രണ്ടാമതൊരു സീറ്റെന്ന വാദം കേരള കോണ്‍ഗ്രസ് അത്ര ഗൌരവത്തില്‍ ഉയര്‍ത്തുന്നുണ്ടോ എന്ന സംശയമാണ് ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ത്തിയത്. സമാപനത്തില്‍ പങ്കെടുക്കാത്തതില്‍ രാഷ്ട്രീയമില്ലെന്ന് പി ജെ ജോസഫ് പറഞ്ഞെങ്കിലും പാര്‍ട്ടിയിലെ വിഭാഗയതക്ക് ഇത് തടയിടില്ല. ലോക്സഭാ സീറ്റ് ചര്‍ച്ചയിലും തുടര്‍ന്ന് ജോസഫ് വിഭാഗം അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കും. കേരള യാത്ര സംബന്ധിച്ച പാര്‍ട്ടി അവലോകനങ്ങളിലും ജോസ് കെ മാണിയെ പിന്തുടര്‍ച്ചക്കാരനാക്കാനുള്ള നീക്കങ്ങള്‍ വിമര്‍ശിക്കപ്പെട്ടുമെന്നുമെന്നാണ് സൂചന.