LiveTV

Live

Kerala

ബാലികയെ പീഡിപ്പിച്ച് കൊലപെടുത്തിയതിന് പിന്നില്‍ ഭിക്ഷാടന മാഫിയ

ജനുവരി 12ന് രാത്രി ഉറങ്ങി കിടന്ന കുട്ടിയെ എടുത്തുകൊണ്ട് വന്ന് എഫ്.സി.ഐ ഗോഡൗണിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കില്‍വെച്ച് തിരുവള്ളൂര്‍ സ്വദേശിയായ സുരേഷും മറ്റൊരാളും ചേര്‍ന്ന് പീഡിപ്പിച്ചു കൊലപെടുത്തി

ബാലികയെ പീഡിപ്പിച്ച് കൊലപെടുത്തിയതിന് പിന്നില്‍ ഭിക്ഷാടന മാഫിയ

പാലക്കാട് ഒലവക്കോട് ബാലികയെ പീഡിപ്പിച്ചു കൊലപെടുത്തിയതിനു പിന്നില്‍ ഭിക്ഷാടന സംഘമെന്ന് പൊലീസ്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പതിനഞ്ചാം തിയതിയാണ് ബാലികയെ കൊലപെടുത്തി ബാഗില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയത്.

അഞ്ചംഗ ഭിക്ഷാടന സംഘമാണ് തിരിച്ചിറപള്ളിയില്‍നിന്നും നാല് വയസുള്ള കുട്ടിയെ തട്ടികൊണ്ട് വന്നത്. ജനുവരി പന്ത്രണ്ടാം തിയ്യതി രാത്രിയില്‍ ഉറങ്ങി കിടന്ന കുട്ടിയെ എടുത്തുകൊണ്ട് വന്ന് എഫ്.സി.ഐ ഗോഡൗണിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കില്‍വെച്ച് തിരുവള്ളൂര്‍ സ്വദേശിയായ സുരേഷും മറ്റൊരാളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും ശേഷം കൊലപെടുത്തി എന്നുമാണ് പൊലീസ് പറയുന്നത്.

കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനുശേഷമാണ് മൃതദേഹം ലഭിച്ചത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള ഓടയില്‍ ചാക്കില്‍ കൊട്ടിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പാലക്കാട് നോര്‍ത്ത് പൊലീസ് തിരിപ്പൂരില്‍ നിന്നാണ് രണ്ട് പേരെ അറസ്റ്റു ചെയ്തത്.

തിരുവള്ളൂര്‍ സ്വദേശി സുരേഷ്, തഞ്ചാവൂര്‍ സ്വദേശി ഫെമിന എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ തട്ടികൊണ്ടുവന്ന് കൊലപെടുത്തിയ സംഘത്തിലെ മൂന്ന് പേര്‍കൂടി അറസ്റ്റിലാകാനുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പാലക്കാട് നോര്‍ത്ത് സി.ഐ അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.