LiveTV

Live

Kerala

പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്

അലുവ പെരിയാര്‍ നദിയില്‍ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്

കൊച്ചി ആലുവ പെരിയാര്‍ നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച പുതപ്പ് വാങ്ങിയ കട പൊലീസ് കണ്ടെത്തി. പുതപ്പ് വാങ്ങാനെത്തിയത് ഒരു സ്ത്രീയും പുരുഷനുമാണെന്നാണ് കടയുടമ പറയുന്നത്.

അലുവ പെരിയാര്‍ നദിയില്‍ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കല്ല് കെട്ടി താഴ്ത്താന്‍ ശ്രമിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പൊതിയിന്‍ ഉപയോഗിച്ച പുതപ്പ് വിറ്റ കട കണ്ടെത്തിയത്. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലുള്ള ചാലുങ്കല്‍ ടെക്സ്റ്റൈല്‍സില്‍ നിന്നാണ് പുതപ്പ് വാങ്ങിയത്.

പുതപ്പ് വിറ്റ കടയില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ തൊട്ടടുത്ത കടകളില്‍ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. യുവതിയെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം പുഴയില്‍ കൊണ്ട് വന്ന് തള്ളിയതെന്നാണ് പൊലീസിന്റെ നിഗമനം