LiveTV

Live

Kerala

മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിയുടെ രണ്ട് സഹോദരന്‍മാര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

ഇന്ന് വൈകീട്ടോടെ ഷഫീഖ് ഖാസിമിയുടെ മറ്റൊരു സഹോദരന്‍ അല്‍ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിയുടെ രണ്ട് സഹോദരന്‍മാര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

മതപ്രഭാഷകന്‍ ഖാസിമിയുടെ രണ്ട് സഹോദരന്‍മാരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജി, അന്‍സാരി എന്നിവരെയാണ് പിടികൂടിയത്. കാസിമിയുടെ ഇന്നോവക്കാറും പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് വൈകീട്ടോടെ ഷഫീഖ് ഖാസിമിയുടെ മറ്റൊരു സഹോദരന്‍ അല്‍ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് സഹോദരനെ കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കൊച്ചി സ്പെഷ്യല്‍ ടീമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പീഡനകേസില്‍ പ്രതിയായ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഖാസിമി ഉടന്‍ കീഴടങ്ങുമെന്നാണ് സൂചന.

ബലാത്സംഗകുറ്റം കൂടി ചുമത്തിയതിനാല്‍ ഇനി മുന്‍കൂര്‍ ജാമ്യം എന്നത് അസാധ്യമാണ്. കോടതി ഒരു കാരണാവശാലും ജാമ്യം അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ കീഴടങ്ങുന്നതിനുള്ള മാര്‍ഗമാണ് മത പ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമി തേടുന്നത്. അഭിഭാഷകന്‍ വഴി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നില്‍ എത്തുക എന്നതും, കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുക എന്നതുമാണ് മാര്‍ഗങ്ങള്‍. കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചാല്‍ പൊലീസ് അത് തടയും.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ട് കോടതികളില്‍ പൊലീസ് നീരിക്ഷണം ശക്തമാക്കി. ഇന്നുതന്നെ ഫെഫീഖ് അല്‍ ഖാസിമിയെ പിടികൂടണമെന്ന് ഡി.ജി.പി അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഖാസിമിക്കായുളള ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിവരം കൈമാറിയതായി ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.

ഷെഫീഖ് അല്‍ ഖാസിമിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് സഹോദരന്‍ അല്‍ അമീന്‍ പൊലീസിന്റെ പിടിയിലായിട്ടുള്ളത്. കൊച്ചിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

16 പേര്‍ വീതമുള്ള രണ്ട് സംഘങ്ങള്‍ ഖാസിയെ പിന്തുടരുകയാണ്. അതേസമയം പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ പ്രതിയാക്കുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പീഡന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചു വച്ചു എന്നതാണ് ഇവര്‍ക്ക് എതിരായുളള കുറ്റം.