LiveTV

Live

Kerala

പൊന്നാനിയിൽ പ്രതീക്ഷയോടെ ഇടതു മുന്നണി

കഴിഞ്ഞ തവണ മണ്ഡലത്തിൽ വൻ മുന്നേറ്റമുണ്ടാക്കിയെങ്കിൽ ഇത്തവണ ജയം ഉറപ്പിക്കുകയാണ് ഇടതു ക്യാമ്പ്. പൊതു സ്വതന്ത്രനെ തന്നെയാകും ഇത്തവണയും പൊന്നാനി പിടിക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കുക.

പൊന്നാനിയിൽ പ്രതീക്ഷയോടെ ഇടതു മുന്നണി

പൊന്നാനിയിൽ പ്രതീക്ഷയോടെ ഇടതു മുന്നണി. കഴിഞ്ഞ തവണ മണ്ഡലത്തിൽ വൻ മുന്നേറ്റമുണ്ടാക്കിയെങ്കിൽ ഇത്തവണ ജയം ഉറപ്പിക്കുകയാണ് ഇടതു ക്യാമ്പ്. പൊതു സ്വതന്ത്രനെ തന്നെയാകും ഇത്തവണയും പൊന്നാനി പിടിക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കുക.

സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലത്തിൽ 2009 മുതലാണ് സ്വതന്ത്രനെ രംഗത്തിറക്കി ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടുതുടങ്ങിയത്. ഏതുവിധേനയും ജയിച്ചേ തീരൂ എന്ന നിലയിൽ പൊതു സ്വതന്ത്രരെയാണ് ഇടതുമുന്നണി പൊന്നാനിയിൽ പരീക്ഷിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ ഭൂരിപക്ഷം ഇരുപത്തി അയ്യായിരത്തിൽ പരം വോട്ടുകൾക്ക് മാത്രമായി ചുരുക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞു. 2014നേക്കാൾ വിജയസാധ്യതയാണ് ഇടതുപക്ഷം ഇത്തവണ പൊന്നാനിയിൽ പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ച വെച്ച വി. അബ്ദുറഹ്മാൻ എം.എൽ.എ പങ്കുവെക്കുന്നു.

നിയമസഭാ മണ്ഡലം തിരിച്ചുള്ള നേരിയ വോട്ട് വ്യത്യാസവും ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. തീരദേശ നിയോജകമണ്ഡലങ്ങൾ പൊതുവേ ഇടതുപക്ഷത്തിന് അനുകൂലമാണെങ്കിലും യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലും കടുത്ത മത്സരം കാഴ്ച വെച്ചാൽ അനായാസം വിജയിച്ചു കയറാമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും പൊതു സമ്മതനെ തന്നെയായിരിക്കും ഇത്തവണയും പാർട്ടി പരീക്ഷിക്കുക. വിവിധ മുസ്‌ലിം സംഘടനകളെ കൂടെ നിർത്താനും എൽ.ഡി.എഫ് ശ്രമിക്കും.