LiveTV

Live

Kerala

‘’ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ല’’: പ്രചാരണ യാത്രയുമായി എൽ.ഡി.എഫ്

കേന്ദ്രത്തിൽ ഇടത് സ്വാധീനമുള്ള സർക്കാർ രൂപീകരിക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്നാണ് യാത്രയില്‍ എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്.

‘’ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ല’’: പ്രചാരണ യാത്രയുമായി എൽ.ഡി.എഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റ് എന്ന ലക്ഷ്യവുമായാണ് ഇടതുമുന്നണിയുടെ പ്രചാരണ യാത്ര. ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന വാദമാണ് യാത്ര മുന്നോട്ടുവെക്കുന്നത്. കേന്ദ്രത്തിൽ ഇടത് സ്വാധീനമുള്ള സർക്കാർ രൂപീകരിക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്നാണ് യാത്രയില്‍ എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്.

Also read: ഇടത് മുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’ക്ക് തുടക്കമായി

Also read: എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ നാളെ ആരംഭിക്കും

ബി.ജെ.പിയെ പുറത്താക്കി കോൺഗ്രസിനെ നേരിട്ട് അധികാരത്തിലെത്തിക്കരുത്. പകരം പുതിയ സർക്കാറിൽ ഇടതിന് സ്വാധീനം ഉണ്ടാകണം. കൊടിയേരി വിശദീകരിച്ചു.

ഇടത് കക്ഷികളെ വിജയിപ്പിച്ചാൽ കാലിടറില്ലെന്ന് പറഞ്ഞ് കോൺഗ്രസിനെ പരിഹസിക്കാനും ജാഥയിലുടനീളം ശ്രമിക്കുന്നു. സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടം കൂടി വിശദീകരിച്ച് വോട്ട് തേടിയാണ് എൽ.ഡി.എഫ് ജാഥ കടന്നുപോകുന്നത്.