LiveTV

Live

Kerala

കൊച്ചി ജലമെട്രോ: ഗുണഭോക്താക്കളുടെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതെന്ന് ആരോപണം

നിര്‍ദ്ദിഷ്ട കൊച്ചി ജലമെട്രോ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഉപകാരപ്പെടുമെന്നാണ് കൊച്ചി മെട്രോ നല്‍കുന്ന കണക്ക്. എന്നാല്‍ ഇത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നാണ് ആരോപണം.

കൊച്ചി ജലമെട്രോ: ഗുണഭോക്താക്കളുടെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതെന്ന് ആരോപണം

നിര്‍ദ്ദിഷ്ട കൊച്ചി ജലമെട്രോ പദ്ധതിയുടെ ഗുണഭോക്താക്കളെ കുറിച്ച് കൊച്ചി മെട്രോ നല്‍കുന്ന കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന് ആരോപണം. 750 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതിയില്‍ മെട്രോ നിരത്തുന്ന കണക്കുകളുടെ 10 ശതമാനം ഗുണഭോക്താക്കള്‍ പോലുമുണ്ടാകില്ലെന്നാണ് വിമര്‍ശനം. എന്നാല്‍ നിലവില്‍ റോഡ് ഗതാഗത്തെ ആശ്രയിക്കുന്നവരെ കൂടി ജലമെട്രോയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് മെട്രോ അധികൃതരുടെ കണക്കുകൂട്ടല്‍.

Also read: യാത്രാക്ലേശം ഒഴിവാക്കാം; മൊബൈല്‍ ആപ്പുമായി കൊച്ചി മെട്രോ

നിലവില്‍ സംസ്ഥാന ജലപാത വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തുന്ന സര്‍വീസുകളില്‍ ഒരു ദിവസം ഏകദേശം 35,000 യാത്രക്കാരാണ് ജലപാതയെ ആശ്രയിക്കുന്നത്. എന്നിരിക്കെ നിര്‍ദ്ദിഷ്ട കൊച്ചി ജലമെട്രോ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഉപകാരപ്പെടുമെന്നാണ് കൊച്ചി മെട്രോ നല്‍കുന്ന കണക്ക്. എന്നാല്‍ ഇത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നാണ് ആരോപണം.

അതേസമയം സാധാരണ റോഡ് ഗതാഗതത്തിന്റെ നാലില്‍ ഒരു സമയം കൊണ്ട് ജലമെട്രോയില്‍ യാത്രപൂര്‍ത്തീകരിക്കാനാവുമെന്നും അതിനാല്‍ നിലവില്‍ റോഡ് ഗതാഗത്തെ ആശ്രയിക്കുന്നവരെയടക്കം ജലമെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് കൊച്ചിമെട്രോയുടെ വാദം. കൊച്ചിക്ക് ചുറ്റുമുള്ള 76 കിലോമീറ്റര്‍ കായല്‍പരപ്പിലൂടെ സര്‍വീസ് ഉദ്ദേശിക്കുന്ന പദ്ധതി 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.