LiveTV

Live

Kerala

ജോസ് കെ മാണിയുടെ കേരള യാത്രയ്ക്ക് സമാപനം

കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല

ജോസ് കെ മാണിയുടെ കേരള യാത്രയ്ക്ക് സമാപനം

കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി നയിച്ച കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. പി.ജെ ജോസഫിന്റെ അസാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു യാത്രാ സമാപനം. കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ മാസം 24 ന് കാസർകോട് നിന്ന് ആരംഭിച്ച കേരള യാത്രക്കാണ് ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപനം കുറിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Also read: പാര്‍ട്ടി ചെയര്‍മാനാകാനുള്ള നീക്കങ്ങള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളി ജോസ് കെ. മാണി

Also read: ജോസ് കെ മാണിയുടെ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

പാർട്ടിയിലെ വിഭാഗീയത സജീവമായിരിക്കെ പാർട്ടി വർക്കിംഗ് പ്രസിഡന്റ് പി.ജെ ജോസഫ് സമാപനത്തിൽ പങ്കെടുക്കാത്തതിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. ലോക കേരളസഭയിൽ പങ്കെടുക്കാനാണ് ദുബൈയിൽ എത്തിയതെന്ന് പി.ജെ ജോസഫ് ദുബൈയിൽ പ്രതികരിച്ചു.

മോൻസ് ജോസഫ് ഉൾപ്പെടെ ജോസഫ് വിഭാഗം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. കെ.എം മാണിയും പാർട്ടി എം.എല്‍.എമാരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.