LiveTV

Live

Kerala

പാര്‍ട്ടി ചെയര്‍മാനാകാനുള്ള നീക്കങ്ങള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളി ജോസ് കെ. മാണി

പാര്‍ട്ടി പിളരില്ല. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ. മാണി നയിക്കുന്ന കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

പാര്‍ട്ടി ചെയര്‍മാനാകാനുള്ള നീക്കങ്ങള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളി ജോസ് കെ. മാണി

പാര്‍ട്ടി ചെയര്‍മാനാകാനുള്ള നീക്കങ്ങള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളി ജോസ് കെ. മാണി. അത്തമൊരു അജണ്ട പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടി പിളരില്ല. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ. മാണി നയിക്കുന്ന കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ പി.ജെ ജോസഫ് പങ്കെടുക്കില്ല.

ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയുടെ സമാപനത്തില്‍ പി.ജെ ജോസഫ് വിട്ടുനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയുടെ പ്രതികരണം. കേരള യാത്ര, അധിക സീറ്റ് എന്നിവയില്‍ തട്ടി പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്ന് ജോസ് കെ. മാണി ഉറപ്പിച്ച് പറഞ്ഞു.

അധിക സീറ്റിനായി യു.ഡി.എഫില്‍ വാദിക്കും. സ്ഥാനാര്‍ഥി ആരെന്നത് സീറ്റുകള്‍ ഉറപ്പായ ശേഷം ആലോചിക്കും. വൈകീട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് കേരളയാത്രയുടെ സമാപനം.

Also read: ജോസ് കെ മാണിയുടെ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

Also read: ലയനശേഷം കേരള കോണ്‍ഗ്രസിന് യു.ഡി.എഫില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ജോസ് കെ. മാണി

ലോക കേരളാസഭയില്‍ പങ്കെടുക്കാനെന്ന പേരിലാണ് പി.ജെ ജോസഫ് സമാപനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസത്തെ പ്രകടിപ്പിക്കുന്നതാണ് വിട്ടുനില്‍ക്കലെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച. രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കേരളയാത്രക്ക് ശേഷം പാര്‍ട്ടിയിലെ വിഭാഗീയത കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

കേരളയാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ രാഷ്ട്രീയമില്ലെന്ന് ലോക കേരളാസഭയില്‍ പങ്കെടുക്കാനെത്തിയ പി.ജെ ജോസഫ് ദുബൈയില്‍ പ്രതികരിച്ചു.

അതിനിടെ, ജോസഫ് വിഭാഗം യു.ഡി.എഫില്‍ നിന്ന് പുറത്തു വരികയാണെങ്കില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് എമ്മില്‍ ജനാധിപത്യമില്ലാതായെന്ന് അംഗീകരിക്കുന്നതിന് തുല്ല്യമാണ് സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ജോസഫ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നിലപാടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു.