LiveTV

Live

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; ഷെഫീഖ് അല്‍ ഖാസിമി ഇന്ന് കീഴടങ്ങിയേക്കും

കീഴടങ്ങുന്നതിനുള്ള മാര്‍ഗമാണ് ഷെഫീഖ് അല്‍ ഖാസിമി തേടുന്നത്. അഭിഭാഷകന്‍ വഴി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നില്‍ എത്തുക എന്നതും കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുക എന്നതുമാണ് മാര്‍ഗങ്ങള്‍

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; ഷെഫീഖ് അല്‍ ഖാസിമി ഇന്ന് കീഴടങ്ങിയേക്കും

പീഡനകേസില്‍ പ്രതിയായ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതി ഇന്ന് തന്നെ കീഴടങ്ങുമെന്നാണ് സൂചന. പീഡനത്തിന് ഇരയായ കുട്ടിയുടെ അടുത്ത ബന്ധുവിനെ കേസില്‍ പ്രതിയാക്കുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്.

Also read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; ഇമാമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

Also read: ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി

ബലാത്സംഗ കുറ്റം കൂടി ചുമത്തിയതിനാല്‍ ഇനി മുന്‍കൂര്‍ ജാമ്യം എന്നത് അസാധ്യമാണ്. കോടതി ഒരു കാരണവശാലും ജാമ്യം അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ കീഴടങ്ങുന്നതിനുള്ള മാര്‍ഗമാണ് മത പ്രഭാഷകന്‍ കൂടിയായ ഷെഫീഖ് അല്‍ ഖാസിമി തേടുന്നത്. അഭിഭാഷകന്‍ വഴി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നില്‍ എത്തുക എന്നതും കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുക എന്നതുമാണ് മാര്‍ഗങ്ങള്‍. കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചാല്‍ പൊലീസ് അത് തടയും.

സംശയത്തെ തുടര്‍ന്ന് എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ട് കോടതികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് തന്നെ ഫെഫീഖ് അല്‍ ഖാസിമിയെ പിടികൂടണമെന്ന് ഡി.ജി.പി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 16 പേര്‍ വീതമുള്ള രണ്ട് സംഘങ്ങള്‍ ഖാസിമിയെ പിന്തുടരുകയാണ്. അതേസമയം പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ പ്രതിയാക്കുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പീഡന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവച്ചു എന്നതാണ് ഇവര്‍ക്ക് എതിരായുളള കുറ്റം.