LiveTV

Live

Kerala

തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്: മീഡിയ സെൽ പ്രവര്‍ത്തനം തുടങ്ങി

പാലോട് രവിക്ക് ചുമതല; 19ന് ആദ്യ യോഗം

തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്: മീഡിയ സെൽ പ്രവര്‍ത്തനം തുടങ്ങി

മാധ്യമ ഇടപെടലിന് പുതിയ ക്രമീകരണവുമായി കെ.പി.സി.സി. ജനങ്ങളുമായുള്ള ആശയവിനിമയത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണിത്. പാലോട് രവിയുടെ നേതൃത്വത്തിൽ മീഡിയ കോ-ഓര്‍ഡിനേഷൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി. ആദ്യ യോഗം 19 ന് ചേരും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് കോൺഗ്രസ് നയം. മൂന്ന് തലത്തിലാണ് മീഡിയ കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം. പാർലമെന്റ് അടിസ്ഥാനത്തിൽ വരുന്ന പ്രാദേശിക വാർത്തകൾ, ജില്ലാ-സംസ്ഥാന വാർത്തകൾ, ദേശീയ വാർത്തകൾ എന്നിങ്ങനെ തരം തിരിക്കും. മൂന്ന് വാർത്തകൾക്കും അതിന്റേതായ പ്രാധാന്യമുള്ളതിനാൽ പ്രത്യേക സബ് കമ്മിറ്റികൾക്കാണ് ഇതിന്റെ ചുമതല. കമ്മിറ്റിയിലെ അംഗങ്ങളെ കണ്ടെത്താൻ പ്രത്യേക വർക്ക്ഷോപ്പ് സംഘടിപ്പിക്കും.

19 ആം തീയതി മീഡിയ കമ്മിറ്റി ചെയർമാൻ കെ.പി.സി.സി പ്രസിഡന്റുമായും മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ച ശേഷം വർക്ക്ഷോപ്പിനുള്ള രൂപരേഖ തയ്യാറാക്കും.