LiveTV

Live

Kerala

സാധ്യതാ സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത

കൊച്ചില്‍ നടന്ന ബി.ജെ.പി കോര്‍കമ്മറ്റി മീറ്റിംഗില്‍ വി. മുരളീധരപക്ഷം വിട്ടുനിന്നു.

സാധ്യതാ സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത

കൊച്ചില്‍ നടന്ന ബി.ജെ.പി കോര്‍കമ്മറ്റി മീറ്റിംഗില്‍ വി. മുരളീധരപക്ഷം വിട്ടുനിന്നു. കാര്യമായ കൂടിയാലോചനയില്ലാതെ സാധ്യത സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയതിനെ തുടര്‍ന്നാണ് നേതാക്കള്‍ വിട്ടുനിന്നതെന്നാണ് സൂചന

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതാ സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലിയാണ് ബി.ജെ.പിയില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ നിന്ന് വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവരാണ് വിട്ടു നിന്നത്. കൂടിയാലോചനയില്ലാതെ പട്ടിക കൈമാറി എന്നതാണ് മുരളീധരപക്ഷത്തിന്റെ ആരോപണം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് മുരളീധരപക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം സ്ഥാനാര്‍ഥി പട്ടികയുമായി ഡല്‍ഹിയില്‍ പോയിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Also read: പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ തര്‍ക്കം; എം.ടി രമേശ് ഇറങ്ങിപ്പോയി