LiveTV

Live

Kerala

ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി

രണ്ട് ദിവസത്തിനകം പ്രതിയെ പിടികൂടുമെന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി

ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി

മതപ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി തന്നെ പീഡിപ്പിച്ചുവെന്ന് 15കാരിയുടെ മൊഴി. ചൈൽഡ് ലൈനും പൊലീസിനും പെൺകുട്ടി സമാനമായ മൊഴി നൽകി. പെൺകുട്ടിയുടെ രഹസ്യമൊഴി അൽപ്പസമയത്തിനകം രേഖപ്പെടുത്തും. പ്രതി ഷെഫീഖ് അൽ ഖാസിമിയെ ഉടൻ പിടികൂടുമെന്ന് ഡി.ജി.പി അറിയിച്ചു.

പ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി ദീർഘനാളായി ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മാതാവിനെ ഭയന്നാണ് താൻ ഇത് പുറത്തുപറയാത്തതെന്നും പെൺകുട്ടി വനിതാ സി.ഐക്ക് നൽകിയ മൊഴിയിൽ പറയുന്നു. വൈദ്യപരിശോധന നടത്തിയ ഡോക്ടറോടും പെൺകുട്ടി ഇക്കാര്യം ആവർത്തിച്ചു. ചൈൽഡ് ലൈനിനും പൊലീസിനും സമാനമായ മൊഴിയാണ് പെൺകുട്ടി നൽകിയതെന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി. അശോകൻ പറഞ്ഞു. പ്രതി ഉടൻ വലയിലാകുമെന്ന് ഡി.ജി.പിയും പ്രതികരിച്ചു.

കേസില്‍ ഷെഫീഖ് കാസിമി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തനിക്കെതിരെ പരാതി നല്‍കിയ പള്ളി പ്രസിഡന്റ് സി.പി.എം പ്രവര്‍ത്തകനാണ്. എസ്.ഡി.പി.ഐ വേദികളില്‍ പ്രസംഗിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും കെട്ടിച്ചമച്ച കേസാണ് തനിക്കെതിരെയുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ഷെഫീഖ് അൽ ഖാസിമി എറണാകുളം കേന്ദ്രീകരിച്ചുണ്ടെന്നാണ് പൊലീസ് നിഗമനം. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുന്നത്. കീഴടങ്ങാനായി പരമാവധി സമ്മർദ്ദപ്പെടുത്തുക എന്ന തന്ത്രമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.