LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം 

വിമാനത്താവളത്തിന് മുന്നില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം തുടരുന്നു. വിമാനത്താവളത്തിന് മുന്നില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

സ്വകാര്യവത്കരണത്തിനെതിരെ വിമാനത്താവളത്തിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ സമരം ആരംഭിച്ചിട്ട് 74 ദിവസമായി. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത എം.വിജയകുമാര്‍ ആരോപിച്ചു. വിമാനത്താവളം വാങ്ങാനെത്തുന്നവരുടെ ലക്ഷ്യം ഭൂമി സ്വന്തമാക്കുക മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ കുറ്റപ്പെടുത്തി

വിമാനത്താവളത്തില്‍ വസ്തുവകകള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ ജീവനക്കാര്‍ തടഞ്ഞിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. ഈ മാസം 16ന് ടെന്‍ഡര്‍ തുറക്കും. പതിനെട്ടിനാണ് ടെക്നിക്കല്‍ ബിഡ്. ഈ മാസം ഇരുപത്തിയെട്ടിനുള്ളില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.