LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ് വിഭാഗം

ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ് വിഭാഗം

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി ജോസഫ് ഗ്രൂപ്പ്. അടുത്ത യു.ഡി.എഫ് യോഗത്തില്‍ ശക്തമായി ആവശ്യം ഉന്നയിക്കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയത് പോലെ പ്രശ്നമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

18ന് ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചത്. കോട്ടയം കൂടാതെ ജോസഫ് ഗ്രൂപ്പിന് വിജയ സാധ്യതയുള്ള ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിനുള്ളത്. അതുകൊണ്ട് തന്നെ യു.ഡി.എഫിലും പാര്‍ട്ടിക്കുള്ളിലും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

പരസ്യ പ്രതികരണം നടത്താന്‍ തയ്യാറായില്ലെങ്കിലും ലയന ശേഷം കാര്യമായ നേട്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് മോന്‍സ് ജോസഫിനും ഉള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യങ്ങള്‍ പറയുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. രണ്ടാം സീറ്റ് ലഭിച്ചാല്‍ പി.ജെ ജോസഫോ മോന്‍സ് ജോസഫോ സ്ഥാനാര്‍ത്ഥിയായി എത്തിയേക്കാം. അല്ലാത്ത പക്ഷം കേരള കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകും.