LiveTV

Live

Kerala

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുമ്പേ ഇവിടെ ചുവരെഴുത്ത് തുടങ്ങി..

ജില്ലയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നോട്ടമിടുന്ന മണ്ഡലം കൂടിയാണ് ചാലക്കുടി. ഇവിടെ മുതിര്‍ന്ന നേതാക്കാളുടെ അടക്കം പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുമ്പേ ഇവിടെ ചുവരെഴുത്ത് തുടങ്ങി..

ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് മുമ്പേ കാലടി പ്രാരൂരില്‍ ചുവരെഴുത്ത് തുടങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് ചുവരെഴുത്ത് തുടങ്ങിയിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്‍പ്പെടെ വരച്ച് സ്ഥാനാര്‍ത്ഥിയുടെ പേരിനായി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.

കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി വരച്ച് വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയും ചുവരെഴുത്തിലൂടെ കാലടി പ്രാരൂരില്‍ നടത്തി കഴിഞ്ഞു. ഇനി സ്ഥാനാർത്ഥിയുടെ പേര് മാത്രം എഴുതിയാൽ മതി. അതിനുള്ള സ്ഥലം വിട്ടാണ് ചുവരെഴുത്ത്. കല്ലേക്കുളങ്ങരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൈപ്പത്തി ഇന്ദിരാഗാന്ധി വണങ്ങിയ കഥയും ചുവരിലുണ്ട്. വരും ദിവസങ്ങളിൽ ഇവിടുത്തെ മതിലുകളിലെല്ലാം ഇത്തരത്തിൽ ചുവരെഴുത്ത് നടത്തുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലാണ് പ്രാരൂര്‍ വരുന്നത്.

യു.ഡി.എഫിന് മുൻതൂക്കമുള്ള ഈ മണ്ഡലം ഇന്നസെന്റിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പി.സി ചാക്കോയെയാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാനുള്ള വാശിയിലാണ് യു.ഡി.എഫ് പ്രവർത്തകർ. യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട താമസമുള്ളൂ. പ്രവർത്തകർ ആവേശത്തോടെ ഇറങ്ങിക്കഴിഞ്ഞു. ജില്ലയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നോട്ടമിടുന്ന മണ്ഡലം കൂടിയാണ് ചാലക്കുടി. ഇവിടെ മുതിര്‍ന്ന നേതാക്കാളുടെ അടക്കം പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.