LiveTV

Live

Kerala

പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വച്ച ജോസഫിന് സഹായ വാഗ്ദാനം

ഇന്നലെ മീഡിയവണാണ് ജോസഫിന്റെ ദുരിതം പുറംലോകത്തെത്തിച്ചത്.

പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വച്ച ജോസഫിന്  സഹായ വാഗ്ദാനം

പ്രളയദുരിതത്തില്‍ നിന്ന് കര കയറാന്‍ വൃക്ക വില്‍പനക്ക് ഒരുങ്ങിയ ഇടുക്കി സ്വദേശി ജോസഫിന്റെ വീട്ടില്‍ സഹായ വാഗ്ദാനവുമായി ജില്ലാ കലക്ടറെത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കലക്ടര്‍ എത്തിയത്. ഇന്ന് തന്നെ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്നലെ മീഡിയവണാണ് ജോസഫിന്റെ ദുരിതം പുറംലോകത്തെത്തിച്ചത്.

അടിമാലി വെള്ളത്തൂവല്‍ പഞ്ചായത്തിലെ തണ്ണിക്കോട്ട് ജോസഫാണ് പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ സ്വന്തം വൃക്ക വില്‍പനയ്ക്കെന്ന് ബോര്‍ഡ് തയ്യാറാക്കി വീടിന് മുമ്പില്‍ തൂക്കിയത്. വെള്ളത്തൂവല്‍ ടൗണിന് സമീപം 40 സെന്‍റ് ഭൂമിയും അതില്‍ മൂന്നു മുറികളുള്ള വീടും നാല് കടമുറികളുമാണ് ഉള്ളത്.

കടമുറികളില്‍ നിന്ന് ലഭിച്ചിരുന്ന വാടകയായിരുന്നു 72കാരനായ ജോസഫിന്‍റെ വരുമാനം. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞുവീണ് കടമുറികള്‍ പൂര്‍ണമായും നശിക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പല അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കിയിട്ടും എവിടെനിന്നും സഹായം ലഭിച്ചില്ല.

Also read: പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വെച്ച് വൃദ്ധന്‍