LiveTV

Live

Kerala

മലപ്പുറത്ത് നിന്നും ലോകത്തോളം വളര്‍ന്ന ആര്യവൈദ്യശാല

ആയുര്‍വേദത്തിന്‍റെ പര്യായമായി മാറിക്കഴിഞ്ഞ ആര്യവൈദ്യശാല 1902ലാണ് സ്ഥാപിച്ചത്.

മലപ്പുറത്ത് നിന്നും ലോകത്തോളം വളര്‍ന്ന ആര്യവൈദ്യശാല

മലപ്പുറത്ത് നിന്നും ലോകത്തോളം വളര്‍ന്ന ആയുര്‍വേദ സ്ഥാപനമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. ആയുര്‍വേദത്തിന്‍റെ പര്യായമായി മാറിക്കഴിഞ്ഞ ആര്യവൈദ്യശാല 1902ലാണ് സ്ഥാപിച്ചത്. ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ പി.എസ് വാരിയര്‍ ഒരു വൈദ്യന്‍ മാത്രമായിരുന്നല്ല, സാമൂഹ്യ ഇടപെടല്‍ കൂടി നടത്തിയ വ്യക്തിയാണ്.

ആയുര്‍വേദത്തിന്‍റെ പ്രചാരണത്തിനായി ഒരു നൂറ്റാണ്ട് മുന്‍പ് പിറവിയെടുത്ത സ്ഥാപനമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. വൈദ്യരത്നം പി.എസ് വാരിയരാണ് ആര്യവൈദ്യശാല സ്ഥാപിച്ചത്. മരുന്ന് നിര്‍മാണം, ഗവേഷണം, ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങി ആയുര്‍വേദവുമായി ബന്ധപ്പെട്ട രംഗങ്ങളിലെല്ലാം ആര്യവൈദ്യശാലയുടെ മുന്‍കൈയുണ്ട്. നിരവധി വിദേശികളാണ് കോട്ടക്കലില്‍ ആയുര്‍വേദ ചികില്‍സക്കായി എത്തുന്നത്.

മലബാര്‍ സമര കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്‍റെ അതിക്രമങ്ങള്‍ക്ക് ഇരയായ നാട്ടുകാര്‍ക്ക് ഭക്ഷണവും ചികില്‍സയും ഒരുക്കാന്‍ മുന്നില്‍ നിന്ന ചരിത്രം കൂടി ഈ സ്ഥാപനത്തിനുണ്ട്. അന്താരാഷ്ട്ര പ്രശസ്തരായ നിരവധി പേര്‍ ചികില്‍സക്കെത്തിയിട്ടുള്ള ആര്യവൈദ്യശാല ആയുര്‍വേദത്തിന്‍റെ പര്യായങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.