LiveTV

Live

Kerala

പോഷക സംഘടനകളുടെ അവകാശവാദത്തിന് അനുസരിച്ച് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി

പോഷക സംഘടനകള്‍ക്ക് ഇത്ര അധികം സീറ്റ് നല്‍കിയാല്‍ കോണ്‍ഗ്രസുകാര്‍ക്ക് മത്സരിക്കാന്‍ സീറ്റ് വേണ്ടയെന്നും മുല്ലപ്പള്ളി ചോദിച്ചു. 

പോഷക സംഘടനകളുടെ അവകാശവാദത്തിന് അനുസരിച്ച് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പില്‍ പോഷക സംഘടനകളുടെ അവകാശവാദത്തിന് അനുസരിച്ച് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോഷക സംഘടനകള്‍ക്ക് ഇത്ര അധികം സീറ്റ് നല്‍കിയാല്‍ കോണ്‍ഗ്രസുകാര്‍ക്ക് മത്സരിക്കാന്‍ സീറ്റ് വേണ്ടയെന്നും മുല്ലപ്പള്ളി ചോദിച്ചു.

സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്ന പോഷക സംഘടനകളുടെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ അതൃപ്തിയാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് അഞ്ച് സീറ്റിനും കെ.എസ്.യു,ഐ.എന്‍.ടി.യു.സി എന്നീ സംഘടനകള്‍ മൂന്ന് സീറ്റുമാണ് ആവശ്യപ്പെട്ടത്. കൂടാതെ മഹിളാ കോണ്‍ഗ്രസ് അടക്കഉള്ള മറ്റ് പോഷക സംഘടനകളും സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു.പോഷക സംഘടനകളുടെ നിലപാടുകളും അവകാശവാദങ്ങളും വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ തുറന്നു പറച്ചില്‍.

മുസ്ലീം ലീഗ്,കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉള്ള ഘടക കക്ഷികള്‍ അധിക സീറ്റ് ചോദിക്കുന്നതിനിടെയാണ് പോഷക സംഘടനകളും സമ്മര്‍ദ്ദവുമായി രംഗത്തുള്ളത്.ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് നല്‍കേണ്ടി വന്നാല്‍ പ്രധാന കോണ്‍ഗ്രസ് നേതാകള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം പോലും പ്രതിസന്ധിയിലാകും.