LiveTV

Live

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; ഇമാമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ സന്നദ്ധമാണ് പൊലീസിനെ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; ഇമാമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

പീഡന കേസിൽ പ്രതിയായ മതപ്രഭാഷകൻ ഷെഫീഖ് ഖാസിമിക്കായി പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഷെഫീഖിനായിട്ടുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. വിദേശത്തുള്ള പെൺകുട്ടിയുടെ പിതാവ് തിരികെ എത്തിയ ശേഷം ബന്ധുക്കൾ പൊലീസിൽ പരാതി നൽകും.

പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഷെഫീക്ക് അൽ ഖാസിമിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരില്ലാത്തതിനാൽ പൊലീസ് പ്രതിസന്ധിയിലായിരുന്നു. ഈ ഘട്ടത്തിലാണ് കേസിന്റെ അന്വേഷണം നെടുമങ്ങാട് ഡി.വൈ.എസ്.പി ഏറ്റെടുത്തത്. തുടർന്ന് ഡി.വൈ.എസ്.പി കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയാൽ പൊലീസിൽ പരാതി നൽകാമെന്ന് കുടുംബം ഉറപ്പു നൽകി. ഇതോടെ കേസ് കൂടുതൽ ബലപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഖാസിമിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.

കഴിഞ്ഞ ആഴ്ചയാണ് പ്രായപൂർത്തിയാവത്ത പെൺകുട്ടിയെ വിതുര വനത്തിനുള്ളിൽ കൊണ്ട് പോയി പീഡിപ്പിക്കാൻ തൊളിക്കോട് പള്ളിയുടെ മുൻ ഇമാം ശ്രമിച്ചത്.സംഭവം വിവാദമായതോടെ ഖാസിമിക്കെതിരെ പള്ളിക്കമ്മറ്റി നടപടി സ്വീകരിക്കുകയായിരുന്നു.