LiveTV

Live

Kerala

സൈബര്‍ ലോകത്ത് വീണ്ടും ചരിത്രമെഴുതി മീഡിയവണ്‍; യു ട്യൂബില്‍ മീഡിയവണ്‍ ദശലക്ഷ ക്ലബ്ബില്‍ 

പത്ത് ലക്ഷം സബ്സ്ക്രൈബര്‍മാരുള്ള മൂന്നാമത്തെ ചാനലാണ് മീഡിയവണ്‍

സൈബര്‍ ലോകത്ത് വീണ്ടും ചരിത്രമെഴുതി മീഡിയവണ്‍; യു ട്യൂബില്‍ മീഡിയവണ്‍ ദശലക്ഷ ക്ലബ്ബില്‍ 

നവമാധ്യമങ്ങളിലും ഓണ്‍ ലൈനുകളിലും എല്ലാക്കാലത്തും മുന്‍ പന്തിയിലാണ് മീഡിയവണ്‍. ആ നേട്ടങ്ങള്‍ക്കൊപ്പം ഒരു പൊന്‍തൂവല്‍ കൂടിയായി പത്തു ലക്ഷത്തിലേറെ സബ്സ്ക്രൈബര്‍മാരുമായി മലയാളത്തിലെ വാര്‍ത്താചാനലുകളില്‍ മൂന്നാം സ്ഥാനമാണ് യു ട്യൂബ് സബ്സ്ക്രിപ്ഷനില്‍ മീഡിയവണിനുള്ളത്. വണ്‍ മില്യണ്‍ ക്ലബ്ബിലെത്താനെടുത്ത സമയത്തിന്റെ കാര്യത്തില്‍ മീഡിയ വണ്‍ ഒന്നാമതാണ്. മാത്രമല്ല, ഇന്ത്യയില്‍ മാത്രം മീഡിയവണിനുള്ള സബ്ക്രൈബര്‍മാര്‍ മിക്ക ചാനലുകളുടെയും ആകെ സബ്സ്ക്രിപ്ഷനേക്കാള്‍ കൂടുതല്‍ വരും. 7 ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ നിന്ന് മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഒന്നേമുക്കാല്‍ ലക്ഷത്തിലേറെയാണ് മീഡിയവണ്‍ യു ട്യൂബ് ചാനലിന്റെ സബ്സ്ക്രൈബര്‍മാര്‍.

യു ട്യൂബില്‍ വന്ന് മിനിട്ടുകള്‍ക്കകം ലക്ഷക്കണക്കിന് പേര്‍ കാണുന്ന നിരവധി വീഡിയോകളുണ്ട് മീഡിയവണ്‍ യൂ ട്യൂബ് ചാനലില്‍. നാല്‍പ്പത്തിരണ്ടരക്കോടിയിലേറെ ആളുകള്‍ ഇതുവരെ ഒരിക്കലെങ്കിലും ഈ ചാനലില്‍ വന്നു പോയിട്ടുണ്ട്. വണ്‍ മില്യണ്‍ ക്ലബ്ബിലെത്തിയതിന്റെ സന്തോഷം ഞങ്ങളെ സ്വീകരിച്ച, ഞങ്ങളെ സ്നേഹിച്ച മലയാളികള്‍ക്കൊപ്പം പങ്കുവെയ്ക്കുന്നു.