LiveTV

Live

Kerala

തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കിയതിന് ശേഷമാണ് സംഘം മടങ്ങിയത്.

തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കിയതിന് ശേഷമാണ് സംഘം മടങ്ങിയത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലെത്തിയത്. വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലാണ് സംഘമാണെത്തിയതെന്നാണ് വിവരം. തോക്ക് പ്രവര്‍ത്തിപ്പിക്കുന്ന രീതിയും വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കി. ബിജുവിന്റെ അയല്‍വാസികളെ വിളിച്ച് കൂട്ടുകയും അവരോടും മാവോയിസ്റ്റുകള്‍ സംസാരിച്ചതായും വീട്ടുകാര്‍ പറയുന്നു.

നേരത്തെ രണ്ട് തവണ ജീരകപ്പാറയില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. പൊലീസിന്റെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടെ വീണ്ടും മാവോയിസ്റ്റുകളെത്തിയത് പൊലീസിനെ കുഴക്കുന്നുണ്ട്. തുഷാരഗിരി വനമേഖലയില്‍ പൊലീസ് തെരച്ചില്‍ നടത്തി.