LiveTV

Live

Kerala

സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുവെന്ന് മമ്മൂട്ടി

സാന്ത്വന ചികിത്സാരംഗത്തെ പ്രമുഖൻ ഡോ. എം.ആർ രാജഗോപാലിന് ആറ്റുകാൽ അമ്മ പുരസ്കാരം നൽകി ആദരിച്ചു

സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുവെന്ന്  മമ്മൂട്ടി

സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്ന് ന‍ടൻ മമ്മൂട്ടി. സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും മമ്മൂട്ടി പറഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മമ്മൂട്ടി.

മലയാളത്തിന്‍റെ മഹാനടൻ വേദിയിലെത്തിയതും ആരാധക വൃന്ദം ഇളകി മറിഞ്ഞു. തടിച്ചു കൂടിയവരോട് സ്നേഹം കൊണ്ടു പരസ്പരം ചികിത്സിക്കാനായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. മനുഷ്യ കുലത്തെ നിലനിര്‍ത്താന്‍ സ്നേഹത്തിന് മാത്രമേ സാധിക്കുകയുള്ളു. ക്ഷേത്ര മുറ്റങ്ങളിലാണ് കലകൾ പലതും പിറന്നതെന്നും നടൻ പറഞ്ഞു.

സാന്ത്വന ചികിത്സാരംഗത്തെ പ്രമുഖൻ ഡോ. എം.ആർ രാജഗോപാലിന് ആറ്റുകാൽ അമ്മ പുരസ്കാരം നൽകി ആദരിച്ചു. വരും ദിവസങ്ങളിൽ ആറ്റുകാൽ ക്ഷേത്ര പരിസരം ഉത്സവങ്ങമേളങ്ങളിലമരും.