LiveTV

Live

Kerala

ലൈഫ് മിഷൻ പദ്ധതി അവതാളത്തിൽ

പദ്ധതിക്കായി കരാർ ഒപ്പിട്ട് വീട് പൊളിച്ചു മാറ്റിയ ആയിരക്കണക്കികിന് കുടുബങ്ങൾക്ക് പണം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല . 

ലൈഫ് മിഷൻ പദ്ധതി അവതാളത്തിൽ

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി അവതാളത്തിൽ . പദ്ധതിക്കായി കരാർ ഒപ്പിട്ട് വീട് പൊളിച്ചു മാറ്റിയ ആയിരക്കണക്കികിന് കുടുബങ്ങൾക്ക് പണം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല . സർക്കാരിനെ വിശ്വസിച്ച കുടുംബങ്ങൾ ഇന്ന് അന്തി ഉറങ്ങുന്നത് വാടക വീട്ടിലോ താൽക്കാലിക ഷെഡിലോ ആണ്.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം 4 ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ സർക്കാർ അനുവദിക്കുന്നത്. ഇതിന്റെ ആദ്യ ഗഡു നാൽപതിനായിരം രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകും. തറയുടെ നർമ്മാണം പൂർത്തിയാവുമ്പോൾ ഇത് നൽകുമെന്നാണ് വാഗ്ദാനം. എന്നാൽ പണം ഇനിയും ലഭിക്കാത്ത നിരവധി ആളുകൾ ഇനിയുമുണ്ട്. ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന ലൈഫ് പദ്ധതിയുടെ അവസ്ഥ ഇത്തരത്തിൽ താളം തെറ്റുമ്പോൾ നിറം മങ്ങുന്നത് സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കാണ്.