LiveTV

Live

Kerala

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വെച്ച് വൃദ്ധന്‍ 

പ്രളയത്തില്‍ തകര്‍ന്ന വീടിനും കടമുറികള്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാനുള്ള പണത്തിന് വേണ്ടിയാണ് സ്വന്തം വീടിനു മുകളില്‍ ബോര്‍ഡ് തൂക്കിയതെന്ന് വൃദ്ധന്‍ 

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വെച്ച് വൃദ്ധന്‍ 

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനയ്ക്കെന്ന ബോര്‍ഡ് തൂക്കി വൃദ്ധന്‍. പ്രളയത്തില്‍ തകര്‍ന്ന വീടിനും കടമുറികള്‍ക്കും സര്‍ക്കാര്‍ ധനസഹായം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാനുള്ള പണത്തിന് വേണ്ടിയാണ് സ്വന്തം വീടിനു മുകളില്‍ ബോര്‍ഡ് തൂക്കിയതെന്ന് ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ വൃദ്ധന്‍ പറയുന്നു.

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വെച്ച് വൃദ്ധന്‍ 

അടിമാലി വെള്ളത്തൂവല്‍ പഞ്ചായത്തിലെ തണ്ണിക്കോട്ട് ജോസഫാണ് പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ സ്വന്തം വൃക്ക വില്‍പയ്ക്കെന്ന് ബോര്‍ഡ് തയ്യാറാക്കി വീടിന് മുമ്പില്‍ തൂക്കിയത്. വെള്ളത്തൂവല്‍ ടൌണിന് സമീപം 40 സെന്‍റ് ഭൂമിയും അതില്‍ മൂന്നു മുറികളുള്ള വീടും നാല് കടമുറികളുമാണ് ഉള്ളത്. കടമുറികളില്‍ നിന്ന് ലഭിച്ചിരുന്ന വാടകയായിരുന്നു 72കാരനായ ജോസഫിന്‍റെ വരുമാനം. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞുവീണ് കടമുറികള്‍ പൂര്‍ണമായും നശിക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പല അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കിയിട്ടും എവിടെനിന്നും സഹായം ലഭിച്ചില്ല.

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ വൃക്ക വില്‍പനക്ക് വെച്ച് വൃദ്ധന്‍ 

തകര്‍ന്ന വീട്ടില്‍ അവശേഷിക്കുന്ന ഒരു മുറിയിലാണ് ജോസഫിന്‍റെയും ഭാര്യയുടെയും താമസം. ഭാര്യയുടെ സ്വര്‍ണം വിറ്റ് 70,000 രൂപ മുടക്കിയാണ് വീടിന് മുകളിലേക്ക് വീണ മണ്ണ് നീക്കം ചെയ്തതെന്ന് ജോസഫ് പറയുന്നു. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് നീക്കം ചെയ്തതായി പഞ്ചായത്തും അവകാശവാദം ഉന്നയിക്കുന്നു. മേസ്തിരി ജോലി ചെയ്തിരുന്ന ജോസഫ് ഇടുക്കി ഡാമിന്‍റെ ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രായം തളര്‍ത്തിയതോടെ ഇന്ന് വരുമാനമാര്‍ഗവും ഇല്ലാതായി.