LiveTV

Live

Kerala

ഇടതുപക്ഷത്തിനായി സമസ്ത അടക്കമുള്ള മതസംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഐ.എന്‍.എല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയോട് സീറ്റ് ആവശ്യപ്പെട്ടതായും ഐ.എന്‍.എല്‍ നേതൃത്വം

ഇടതുപക്ഷത്തിനായി സമസ്ത അടക്കമുള്ള മതസംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഐ.എന്‍.എല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാനായി സമസ്ത അടക്കമുള്ള മതസംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ഐ.എന്‍.എല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയോട് സീറ്റ് ആവശ്യപ്പെട്ടതായും ഐ.എന്‍.എല്‍ നേതൃത്വം സ്ഥിരീകരിച്ചു. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് നടന്നു. മാര്‍ച്ച് 30ന് ലയന സമ്മേളനം നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐ.എന്‍.എല്ലിന്റെ മുന്നണി പ്രവേശനത്തിന് ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പും ലയനം വേഗത്തിലാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു രണ്ട് പാര്‍ട്ടികളുടേയും നേതാക്കളുടെ വാക്കുകള്‍. സി.പി.എം നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടതായി ഐ.എന്‍.എല്‍ നേതൃത്വം തുറന്ന് സമ്മതിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമസ്തയിലെ രണ്ട് വിഭാഗങ്ങളുമായും കൂടിയാലോചനകള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞുവെച്ചു.

സി.പി.എം നിര്‍ദേശ പ്രകാരമല്ല ലയനമെന്ന് വിശദീകരിച്ച നേതാക്കള്‍ക്ക് എന്‍.എസ്.സി എം.എല്‍.എയായ വി അബ്ദുറഹ്മാനും സ്വതന്ത്രനായ കാരാട്ട് റസാഖ് എം.എല്‍.എയും ഐ.എന്‍.എല്ലിന്റെ ഭാഗമാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായില്ല.