LiveTV

Live

Kerala

കോഴിക്കോട് ഉന്നം വച്ച് ഐ.എന്‍.എല്‍

ഇത് കൂടി ലക്ഷ്യമിട്ട് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നത് വേഗത്തിലാക്കും. 

കോഴിക്കോട് ഉന്നം വച്ച് ഐ.എന്‍.എല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റാനായുള്ള അവകാശ വാദവുമായി ശക്തമായി മുന്നോട്ട് പോകാന്‍ ഐ.എന്‍.എല്‍ നീക്കം. ഇത് കൂടി ലക്ഷ്യമിട്ട് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിനെ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നത് വേഗത്തിലാക്കും. ലയന പ്രഖ്യാപനം ഇന്ന് ഉണ്ടാവും. ഇതോടെ മണ്ഡലത്തില്‍ തങ്ങള്‍ നിര്‍ണായക സ്വാധീനമുള്ള ഘടകമായി മാറിയെന്നതാവും ഇടത് മുന്നണിക്ക് മുന്നില്‍ ഐ.എന്‍.എല്‍ നേതൃത്വം ഉന്നയിക്കുക.

പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിക്കാന്‍ തീരുമാനിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇടത് മുന്നണിയില്‍ തുടക്കമായ സാഹചര്യത്തില്‍ ലയനം വേഗത്തില്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 13ന് ലയന സമ്മേളനം നടത്തും.സ്വതന്ത്ര എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നിവര്‍ ലയനത്തോടെ ഐ.എന്‍.എല്ലുമായി സഹകരിക്കും. എന്നാല്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എം.എല്‍.എയായ വി.അബ്ദുറഹ്മാന്‍ സഹകരിക്കില്ലെന്നാണ് സൂചന. ലയനത്തോടെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കൊടുവള്ളിയിലേയും കുന്ദമംഗലത്തേയും എം.എല്‍.എമാര്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നതും അവകാശ വാദങ്ങള്‍ക്ക് കരുത്ത് പകരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിച്ചതും കോഴിക്കോട് സൌത്തിലാണെന്നതും ചൂണ്ടിക്കാണിക്കാനാവും. ഇടത് മുന്നണിയില്‍ പ്രവേശിപ്പിച്ചതോടെ തന്നെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടുവെന്ന വാദം നേതൃത്വം ഉന്നയിക്കുന്നതും ഇതിന്റെ ഭാഗമാണ്.

ഉഭയകക്ഷി ചര്‍ച്ചയില്‍ ഐ.എന്‍.എല്‍ അവകാശ വാദം ഉന്നയിച്ച കോഴിക്കോട്,വയനാട് സീറ്റുകള്‍ നല്‍കാനാവില്ലെന്ന് സി.പി.എം നേതൃത്വം തുടക്കത്തിലേ മറുപടി നല്‍കിയെന്നാണ് വിവരം.