LiveTV

Live

Kerala

പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്; കൊലപാതകമെന്ന് സൂചന

യുവതിയെ പുതപ്പിൽ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്.

പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്; കൊലപാതകമെന്ന് സൂചന

ആലുവ മംഗലപ്പുഴ സെമിനാരിക്ക് സമീപം പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം 36 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയായിരുന്നു മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.

പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലായിരുന്നു രാത്രി മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായരടക്കം ഇന്നലെ സ്ഥലത്തെത്തിയിരുന്നു. രാത്രിയായതിനാല്‍ മൃതദേഹത്തിന്റെ കെട്ടഴിക്കാന്‍ സാധിച്ചിരുന്നില്ല. സ്ത്രീയെ കൊലപ്പെടുത്തി പുഴയില്‍ തളളിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹത്തിന്റെ കഴുത്തിന്റെ ഭാഗത്ത് കല്ല് വച്ച് കെട്ടിയാണ് പുഴയില്‍ തളളിയത്.

ആലുവ പരിസരത്ത് ഇത്തരത്തില്‍ ഒരു കൊലപാതകം നടന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റെവിടെയങ്കിലും വെച്ച് സ്ത്രീയെ കൊലപ്പെടുത്തി പുഴയില്‍ തളളിയതാവാം ഇത് ഒഴുകി ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം എത്താനുളള സാധ്യതയുമുണ്ട്. പൊലീസ് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.